മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം: റിപ്പോർട്ട് നൽകി കേന്ദ്ര ജലകമ്മീഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് റിപ്പോർട്ട് നൽകി കേന്ദ്ര ജലകമ്മീഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. അണക്കെട്ടിന് പ്രശ്‌നം ഉള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപ പ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് സുപ്രീം കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചത്.