താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിച്ച സംഭവം; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വിലക്ക് നേരിടാന്‍ സാധ്യത

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് വിലക്ക് നേരിടാന്‍ സാധ്യത. കളിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു വുകോമനോവിച്ചിന്റെ നടപടി എന്നാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംഭവത്തില്‍ വുകോമനോവിച്ചിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എന്ത് ശിക്ഷ നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

പ്ലേഓഫ് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍, ബെംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലിയായിരുന്നു താരങ്ങളെ കോച്ച് പിന്‍വലിച്ചത്.