വയനാട്ടിലെ ചെതലയം വനമേഖലയില്‍ നടക്കുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണാനെത്തിയ ഗോത്ര സമൂഹത്തിന്റെ ക്ഷേമത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി.
കാടുകളുടെ ഉള്‍പ്രദേശങ്ങളില്‍ കബനി നദിയുടെ തീരത്ത് ദരിദ്രരായി കഴിയുന്ന വെട്ടത്തൂര്‍ ഗോത്രവര്‍ഗക്കാരാണ് നടനെയും അണിയറപ്രവര്‍ത്തകരെയും കാണാന്‍ ഇന്നലെ കൊളറാട്ടുകുന്നിലെത്തിയത്. വെട്ടത്തൂര്‍ സ്‌കൂളിലെ (ഒരു അധ്യാപിക മാത്രമുള്ള) ഒരു സിനിമാതാരത്തെ കാണാനും ആദ്യമായി സിനിമാ ഷൂട്ടിങ്ങിന് സാക്ഷ്യം വഹിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍.
മമ്മൂട്ടി അവരുടെ പഠനത്തെ കുറിച്ച് ചോദിച്ചറിയുകയും അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഒപ്പമുണ്ടാകുമെന്നറിയിച്ചു. അവര്‍ക്ക് പുതിയ വസ്ത്രങ്ങളും വാഗ്ദാനം ചെയ്തു.

