ആർഎസ്എസ് ഭീഷണി ആണ് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം; ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: തലശേരി ആർച്ച് ബിഷപ്പിന്റെ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് ഭീഷണി ആണ് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം. നിയമസഭാ സംഘർഷ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കൂടുതൽ പ്രതിഷേധം യുഡിഎഫ് യോഗത്തിൽ തീരുമാനിക്കും. പ്രതിപക്ഷം പൂച്ചക്കുട്ടികളായി ഇരിക്കില്ലെന്നും നിയമസഭ നടക്കമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.