രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നു. 1071 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കർണാടകം (121) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തമിഴ്‌നാട് (64), ഡൽഹി (58), ഹിമാചൽ പ്രദേശ് (52) തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ആക്ടീവ് കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 5915 പേരാണ് നിലവിൽ രോഗംബാധിച്ച് ചികിത്സയിലുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. അതേസമയം കോവിഡ് വാക്‌സിൻ വ്യാപനം സംബന്ധിച്ച് അപകടകരമായ നിലയിലല്ല രാജ്യമെന്നത് ആശ്വാസകരമായ വാർത്തയാണ്.