അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ നരേന്ദ്ര മോദിയ്ക്ക് വേദനിച്ചു; പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്ന് കെ സി വേണുഗോപാൽ

കൊച്ചി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ നരേന്ദ്ര മോദിയ്ക്ക് വേദനിച്ചുവെന്നും അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പൊലീസ് എത്തിയ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അദാനി വിഷയത്തിൽ പാർലമെന്റിൽ സംസാരിച്ചതാണ് പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം. കൃത്യമായ അജണ്ടയോടെയാണ് രാഹുലിനെതിരെയുള്ള നീക്കം. ഇത് വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം. എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപിയ്ക്കു ഒളിക്കാൻ പലതുമുണ്ടെന്നും പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു