റബ്ബറിന്റെ വിലയിടിവിനും റബ്ബർ കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങൾ; ജോസ് കെ മാണി

കോട്ടയം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോസ് കെ മാണി. റബ്ബറിന്റെ വിലയിടിവിനും റബ്ബർ കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്നതും ഇതേ നയങ്ങൾ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കർഷകരെ സഹായിക്കണമെന്നതാണ് സഭയുടെയും കേരള കോൺഗ്രസിന്റെയും നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരണം നടത്തവെയാണ് ജോസ് കെ മാണി ഇക്കാര്യം അറിയിച്ചത്.

കർഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്നാണ് താൻ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.