സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന്

കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരംഎടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.

അതേസമയം, സ്വപ്‌നക്കെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചു. ഇതിന് പിറകെയാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയില്‍ സിപിഎം നല്‍കിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാനൊരുങ്ങുന്നത്. മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് സിപിഎം പൊലീസില്‍ പരാതി നല്‍കിയത്.