‘കൈത്താങ്ങ്’ പദ്ധതി: 6 ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ രാഹുല്‍ ഗാന്ധി നിര്‍വഹിക്കും

മുക്കം: രാഹുല്‍ ഗാന്ധി എംപിയുടെ ‘കൈത്താങ്ങ്’ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ. വൈകിട്ട് 4.30 ന് രാഹുല്‍ ഗാന്ധി എംപി തന്നെയാണ് മുക്കത്ത് താക്കോല്‍ ദാനം നിര്‍വഹിക്കുന്നത്.

അതേസമയം, മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിര്‍മാണം പൂര്‍ത്തീകരിച്ച 6 വീടുകളുടെ താക്കോല്‍ദാനമാണ് നാളെ മുക്കത്ത് നടത്തുന്നത്. 15 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണെന്ന് എം പിയുടെ ഓഫിസ് അറിയിച്ചു. 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറാനാണ് പദ്ധതി.

താക്കോല്‍ദാന ചടങ്ങിനൊപ്പം മുക്കം അരീക്കോട് റോഡില്‍ പിസി ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലെ യുഡിഎഫിന്റെ ബഹുജന കണ്‍വന്‍ഷനിലും രാഹുല്‍ ഗാന്ധി എംപി പങ്കെടുക്കും.