ബ്രഹ്മപുരം തീപ്പിടിത്തം: ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നിയമ നടപടിക്കൊരുങ്ങി കൊച്ചി മേയര്‍

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ എം അനില്‍കുമാര്‍. ഇത്രയും വലിയ തുക ഇപ്പോള്‍ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും, വിഷയത്തില്‍ എന്തുകൊണ്ട് ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു. തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം.

ബ്രഹ്മപുരത്ത് കൃത്യതയുള്ള പ്ലാന്റ് വേണം. തീപിടിത്തം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ വീഴ്ച സംഭവിച്ചെന്നും ആവശ്യം വന്നാല്‍ അഞ്ഞൂറ് കോടി രൂപ പിഴയീടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വായുവിലും ചതുപ്പിലും മാരക വിഷപദാര്‍ത്ഥം കണ്ടെത്തിയെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.