ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സിനിമ മേഖലയില്‍ നിന്നും ഒട്ടേറെയാളുകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തീപിടിത്തത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
നോട്ട് നിരോധന ഫാന്‍സും തീപിടിത്ത ഫാന്‍സും. നോട്ട് നിരോധന സമയത്ത് ഫാന്‍സ് പൊതുവേ ന്യായീകരിച്ചിരുന്നത് ഇപ്രകാരമാണ്.
- ഞാന്‍ അടുത്തുള്ള ബാങ്കുകളില്‍ പോയി നോക്കി. അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നുമില്ല.
- എന്റെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ആളുകള്‍ ചിരിച്ചുകൊണ്ടാണ് നോട്ടുകള്‍ മാറാന്‍ വന്നതെന്ന് അവന്‍ പറഞ്ഞു.
- ഞങ്ങളുടെ പഞ്ചായത്തില്‍ ഒരു ബാങ്കിലും ആരും ഇതുവരെ തല കറങ്ങി വീണിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
- എല്ലാ ആരോപണങ്ങളും ദേശദ്രോഹികള്‍ പറഞ്ഞുണ്ടാക്കുന്നതാണ്.
ഇനി തീപിടിത്ത ഫാന്‍സ്
- ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.
- തൃപ്പൂണത്തുറയുള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.
- എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രിയരാണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ ഗവര്‍ണ്‍മെന്റിനെ ഏല്‍പ്പിക്കുന്നു.
- എല്ലാ ആരോപണങ്ങളും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടിയാണ്.
‘സന്ദേശം സിനിമയിലെ ഡയലോഗിന്റെ അര്‍ഥം ഇപ്പോഴാണ് പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു’

