ഇന്നസെന്റ് ആശുപത്രിയിൽ; ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്

കൊച്ചി: മുൻ എംപിയും നടനുമായ ഇന്നസെന്റ് ആശുപത്രിയിൽ. ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം.

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ കാരണം ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായത്. അതേസമയം, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.