വേനൽക്കാലമല്ലേ; അൽപ്പം മോരുംവെള്ളം കുടിക്കാം….

സംസ്ഥാനത്ത് വേനൽച്ചൂട് വർദ്ധിച്ച് വരികയാണ്. കടുത്ത വേനൽച്ചൂടിനെ അതിജീവിക്കാൻ ശരീരത്തെ തണുപ്പിക്കാനായി കുടിക്കാവുന്ന ഏറ്റവും മികച്ച പാനീയമാണ് സംഭാരം അഥവാ മോരുംവെള്ളം. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. ഇത് കുടിക്കുന്നതിലൂടെ ശരീരം പെട്ടെന്നു തണുക്കും. വേനൽക്കാലത്ത് ക്ഷീണമകറ്റാനും ഈ പാനീയം സഹായിക്കും.

ദഹനം നടക്കാനും അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാനും മോരും വെള്ളം കടിക്കുന്നത് വളരെ നല്ലതാണ്. കാത്സ്യത്തിന്റെ ഉറവിടമാണ് സംഭാരം. ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കും. പ്രോട്ടീൻ, വൈറ്റമിൻ ബി, പൊട്ടാസ്യം തുടങ്ങിയവയും സംഭാരത്തിലുണ്ട്. എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. എല്ലുകളുടെ ബലം കൂട്ടാനും സംഭാരം സഹായിക്കുന്നു.

മോരിന്റെ മറ്റൊരു പ്രത്യേകത. കൊഴുപ്പിന്റെ അംശം കുറവാണെന്നതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും, അണുബാധകൾ തടയാനും, കരൾ ആരോഗ്യം മെച്ചപ്പെടുത്താനും സംഭാരത്തേക്കാൾ മികച്ച പാനീയം മറ്റൊന്നില്ലെന്നാണ് പറയപ്പെടുന്നത്.