കേരളത്തില്‍ അമ്ലമഴക്ക് സാധ്യത?

കൊച്ചി ബ്രഹ്മപുരം തീപിടിത്ത പശ്ചാത്തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ജനങ്ങള്‍ നിലവില്‍ അനുഭവിക്കുന്നത്. വായുവിലെ രാസ മലിനീകരണ തോത് വര്‍ദ്ധിച്ചതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം രാസബാഷ്പ കണികകള്‍ക്ക് പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വര്‍ദ്ധിച്ചു.

അതേസമയം, വേനല്‍മഴയുടെ സാഹചര്യത്തില്‍ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകരുടെ മുന്നറിയിപ്പ്. പെട്രോളിയം ഉത്പന്നങ്ങള്‍ കത്തിച്ച് പുറന്തള്ളുന്ന മലിനീകരണത്തിന് ആയിരക്കണക്കിന് കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഈര്‍പ്പം സംയോജിപ്പിക്കുന്നതിന് മുമ്ബ്, ഇത് ആസിഡായി മാറുകയും മഴയായി വീഴുകയും ചെയ്യുന്നു. ഇതിനെ ആസിഡ് മഴ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഈ മഴ മഞ്ഞ്, ആലിപ്പഴം അല്ലെങ്കില്‍ മൂടല്‍മഞ്ഞ് എന്നിവയുടെ രൂപത്തിലും സംഭവിക്കാം.

അമ്ലമഴ കാരണം സര്‍വ ജല-ഭൗമ ജീവികള്‍ക്ക് ഗുരുതരമായ നാശം സംഭവിക്കാം. കടലിലെ ജീവജാലങ്ങളെ ബാധിക്കുന്നതിനാല്‍ അവയെ പുനരുജ്ജീവിപ്പിക്കുന്നത് വരെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതുവഴി നിരവധി രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. ഇവ മണ്ണിലെ സൂക്ഷ്മാണുക്കളെ വരെ നശിപ്പിക്കുന്നു. പ്രതിമകള്‍, സ്മാരകങ്ങള്‍ എന്നിവയ്ക്കും അമ്ലമഴ പെയ്യുന്നത് വഴി നിറമാറ്റം സംഭവിക്കുന്നു.