കൊച്ചി: ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ നിരവധി തെളിവുകള്‍ കൈയ്യില്‍ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇ ഡിയുടെ ആവശ്യപ്രകാരം നേരിട്ട് എത്തി തെളിവുകള്‍ കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്നയ്ക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കേസ് കൊടുക്കാത്തതെന്നും പി.സി ജോര്‍ജ്ജ് ചോദിച്ചു. വിജേഷിന് എം.വി ഗോവിന്ദനുമായി ബന്ധമുണ്ട്. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. വിജേഷ് പിള്ള ഒരു ഫ്രോഡാണ്. നാണയ വിനിമയ ഇടപാടില്‍ കൃത്രിമം കാണിച്ച കേസില്‍ പ്രതിയാണ്. എം.വി ഗോവിന്ദനുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഓരോ ദിസവും സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമ്ബോള്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാതിരിക്കാന്‍ സാധ്യമല്ല. ഓരോ ദിവസവും കഴിയുമ്ബോഴും അവര്‍ തെളിവുകളോടെ ഓരോന്ന് പുറത്തു വിടുകയാണ്. സ്വപ്ന പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ടാണ് പിണറായി വിജയനും എം.വി ഗോവിന്ദനും സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കാന്‍ മടിക്കുന്നത്. സ്വപനയുടെ ആരോപണങ്ങളില്‍ ഏതെങ്കിലും തെറ്റാന്ന് തെളിയിക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ കഴിഞ്ഞോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

