ഇടുക്കി: ഇടുക്കി ജില്ലയിലെ മുന്നാർ മേഖലയിലെ ആനകളുടെ ആക്രമണം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ആനകളെ പിടികൂടാനുള്ള നടപടി ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ടീമിനെ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആനക്കൂടിന്റെ നിർമ്മാണം ഈ മാസം 16-ന് പൂർത്തിയാകും.
കൂടുതൽ കുങ്കിയാനകളും (4 എണ്ണം) ആർ.ആർ.ടി അംഗങ്ങളും 16-ന് വയനാട്ടിൽ നിന്നും എത്തും. 17, 18 തീയതികളിൽ പരിശോധന നടത്തും. എസ്.എസ്.എൽ.സി പരീക്ഷാ തീയതി കൂടി കണക്കിലെടുത്ത് ആനയെ പിടികൂടാനാണ് തീരുമാനം.
യോഗത്തിൽ ജില്ലാ കലക്ടർ ഷീബ ജോർജ് ഐ.എ.എസ്, വനം വകുപ്പ് സി.സി.എഫ് അരുൺ ഐ.എഫ്.എസ്, നീതു ലക്ഷ്മി ഐ.എഫ്.എസ്, സുയോഗ് പാട്ടീൽ ഐ.എഫ്.എസ് എന്നിവർ പങ്കെടുത്തു.

