ബ്രഹ്മപുരം തീപിടിത്തം: മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് നടന്‍ പൃഥ്വിരാജ്

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ടാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നടന്‍ ഉണ്ണി മുകുന്ദനും മുന്‍കരുതല്‍ നിര്‍ദ്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ മഞ്ജു വാര്യര്‍ രമേശ് പിഷാരടി വിനയ് ഫോര്‍ട്ട്, ഗായകനും സംഗീത സംവിധായകനുമായ ബിജിബാല്‍ തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം. ‘തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.