ചില വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പക: അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ചില വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

‘ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്. അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയെ പഠിപ്പിക്കേണ്ട. ന്യൂയോര്‍ക്ക് ടൈംസ് കശ്മീരിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി.