തിരുവനന്തപുരം: സിമന്റിന്റെ വില ക്രമാതീതമായി കൂടുന്നതുമായി ബന്ധപ്പെട്ട് മന്ത്ി പി രാജീവ് സിമന്റ് നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും യോഗം ചൊവ്വാഴ്ചത്തേക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം.നിലവില്‍ 480 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വില. മുപ്പത് രൂപ കൂടി വര്‍ദ്ധിപ്പിച്ചാല്‍ ആദ്യമായി 50 കിലോ ഗ്രാമിന്റെ ഒരു ചാക്ക് സിമന്റിന്റെ വില അഞ്ഞൂറ് രൂപക്ക് മുകളിലെത്തും. ഇത് നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. നിര്‍്മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹചര്യത്തില്‍ സിമന്റ് വില നിയന്ത്രക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
2021-05-30

