മുഖ്യമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്‌ഐ പിള്ളേർ ഇതല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്; എ എ റഹിം

പ്ലാവിലകൾ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്‌ഐ പിള്ളേർ ഇതല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.കൊവിഡ് ബാധിച്ച ഒരു കുടുംബത്തിലെ മിണ്ടാപ്രാണികൾക്കുവേണ്ടിയാണ് പ്ലാവിലയെന്ന് അദ്ദേഹം പറയുന്നു.

നാട്ടിൽ ഒരു കുടുംബത്തിൽ എല്ലാവർക്കും കോവിഡ്.അവർക്കുള്ള മരുന്നും ഭക്ഷണവും മാത്രം ഉറപ്പായാൽ പോരല്ലോ,മിണ്ടാപ്രാണികളുടെ ജീവനും പ്രധാനമാണല്ലോ.വീട്ടുകാർ അടുത്തുള്ള ഡിവൈഎഫ്ഐക്കാരോട് ആവശ്യം അറിയിച്ചു. പിന്നെയെല്ലാം ഈ ചിത്രങ്ങളിലുണ്ടെന്നും അദ്ദേഹം പറയുന്നു’.