തിരുവനന്തപുരം: തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സ് കുറയുന്നുവെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ട്വിറ്ററിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ ഫാൻ ബേസ് മെല്ലം താഴുന്നതായി കാണുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു..
ഒരാഴ്ച മുൻപ് ഫോളോവേർസിന്റെ എണ്ണം 8,496,000 ആയിരുന്നത് ഇപ്പോൾ 8,491,000 ആയി കുറഞ്ഞു. ഇത് എന്തോ കാര്യത്തിന്റെ പ്രതിഫലനമാണിതെന്നുംഅദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ അത് എന്താണെന്ന് തനിക്ക് അറിയില്ല. തന്റെ കാഴ്ചപ്പാടുകൾ പലതും ഭാഗികമായി മനസിലാക്കുന്നവരാണ് വിട്ടുപോകുന്നതെങ്കിൽ. അവരോട് താൻ എന്റെ പുസ്തകങ്ങൾ വായിക്കാൻ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തരൂരിന്റെ ട്വീറ്റിനോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. ട്രോൾ അക്കൗണ്ടുകളും, ബോട്ടുകളും നീക്കം ചെയ്യുന്ന നടപടി ട്വിറ്റർ നടത്തുന്നതാണ് ഇതിനെ കാരണമെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. ട്വിറ്ററിൽ പല ഉൾകളികളും നടക്കുന്നുണ്ടെന്നും. നിങ്ങളെപ്പോലെയുള്ളവർ ഇത് പുറത്ത് കൊണ്ടുവരണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. തരൂരിനെതിരെ വിമർശനവുമായും ചിലർ രംഗത്തെത്തുന്നുണ്ട്. ട്വിറ്റർ ബ്ലൂടിക്കിന് പണം കൊടുക്കാൻ വേണ്ടി ട്വിറ്റർ താങ്കളോട് ഇറക്കുന്ന അടവാണ് ഇതെന്നാണ് ഒരാൾ പറഞ്ഞത്.

