ടോക്കിയോ: ജനസംഖ്യാ നിരക്കിലെ പതനം നിയന്ത്രിച്ചില്ലെങ്കില്‍ ജപ്പാന്‍ ജനത അധികം വൈകാതെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്ടാവായ മസാകോ മോറി. രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ പോക്ക് ഇത്തരത്തിലാണെങ്കില്‍ അധികം വൈകാതെ രാജ്യം തന്നെ അപ്രത്യക്ഷമാകും’- ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോറി വ്യക്തമാക്കി.
അതേസമയം, 2008ല്‍ 128 മില്യണ്‍ ജനസംഖ്യ ഉണ്ടായിരുന്നു. ഇത് 124.6 മില്യണായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനന നിരക്കിന്റെ രണ്ടിരട്ടിയില്‍ അധികം ആളുകള്‍ ജപ്പാനില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

