കന്യാകുമാരി: തോള്‍ശീലൈ പോരാട്ടത്തിന്റെ (മാറുമറയ്ക്കല്‍ സമരം) 200-ാമത് വാര്‍ഷികാഘോഷം മാര്‍ച്ച് ആറിന് നാഗര്‍കോവില്‍ നാഗരാജ തിടലില്‍ നടക്കും. ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.
സിപിഎം കന്യാകുമാരി ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തമിഴ്‌നാട്ടിലെ മുഖ്യ നേതാക്കളും പങ്കെടുക്കും. വൈകിട്ട് 5നാണ് പൊതുസമ്മേളനം.

