ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്; പ്രതിഷേധവുമായി അനുയായികള്‍

ഇസ്ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വസതിയിലെത്തിയതോടെ പാകിസ്ഥാനിലെ സാഹചര്യം സംഘര്‍ഷഭരിതമായി.

ഇസ്ലാമാബാദ് പൊലീസ് ഇമ്രാന്‍ ഖാന്റെ വസതിയില്‍ അറസ്റ്റ് വാറന്റുമായി എത്തിയതോടെ പ്രവര്‍ത്തകരുടെ വലിയ നിരയാണ് ഇമ്രാന്റെ വസതിയിലേക്ക് ഒഴുകുന്നത്. അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയ, തോഷഖാന കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിട്ടും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.