തൃശൂർ: ചാലക്കുടി അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചു പൂട്ടി. വാട്ടർ തീം പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പാർക്ക് അടച്ചു പൂട്ടിയത്.
ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർക്കിൽ കുളിച്ച ഒട്ടേറെ കുട്ടികൾക്ക് കഴിഞ്ഞ ദിവസം എലിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിലെത്തി പരിശോധനകൾ നടത്തിയിരുന്നു.
പരിശോധന റിപ്പോർട്ട് പ്രകാരമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പാർക്ക് താൽകാലികമായി അടച്ചിടാൻ നിർദ്ദേശിച്ചത്.

