ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു

ന്യൂഡൽഹി: ആംആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. അഴിമതി കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സിസോദിയ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേസിൽ ഇടപെട്ടാൽ അത് തെറ്റായ കീഴ്‌വഴക്കമായി മാറുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമ വിരുദ്ധമായാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു മനീഷ് സിസോദിയ ഹർജി സമർപ്പിച്ചത്. അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് സിസോദിയയ്ക്ക് വേണ്ടി ഹാജരായത്.

അതേസമയം, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇരുവരുടെയും രാജി അംഗീകരിച്ചു.