തിരുവനന്തപുരം: ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആകാശ് തില്ലങ്കേരി വിഷയത്തില്‍ നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്.
‘തില്ലങ്കേരി എന്നത് രക്തസാക്ഷികളുടെ പേര് പറയുമ്പോള്‍ ഓര്‍ക്കുന്ന ഒന്നാണ്. ആകാശിന്റെ കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം നടക്കുന്നു. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് അംഗീകരിക്കാനാവില്ല’- അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി കഴിഞ്ഞ ദിവസം മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമ രാഷ്ട്രീയത്തില്‍ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ഈ മാസം 15ന് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് 2 പേരെയും വീടുകളില്‍ നിന്നാണു പൊലീസ് പിടികൂടിയത്.

