കൊച്ചി: നടി ആക്രമിച്ച കേസിൽ നിർണായക പരാമർശവുമായി ഹൈക്കോടതി. നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്കു മേൽ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.
സുനിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ആറുവർഷമായി താൻ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം, സുനിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി.

