മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പരീക്ഷക്ക് 20 മിനിറ്റ് അധിക സമയം നല്‍കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിക്കുമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ടൈപ്പ് വണ്‍ ഡയബറ്റീസ് ഫൗണ്ടേഷനും രക്ഷിതാക്കളും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അധിക സമയമനുവദിക്കാന്‍ വകുപ്പ് തീരുമാനിച്ചത്.