തിരുവനന്തപുരം: കെപിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ കെ. സുധാകരനും വി.ഡി സതീശനുനെതിരെ എഐ ഗ്രൂപ്പുകള്‍ രംഗത്ത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വര്‍ക്കിങ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായ താന്‍, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പട്ടിക അവ്യക്തമാണെന്നും പാര്‍ട്ടി വേദിയില്‍ പരാതി അറിയിക്കുമെന്നും പിസി വിഷ്ണുനാഥ് അറിയിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് മാനേജര്‍മാര്‍ നല്കുന്ന പട്ടിക അതേ അംഗീകരിച്ച കാലം കോണ്‍ഗ്രസില്‍ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും ഉള്ളത്. എഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണത്തെ ചെറുക്കല്‍ സതീശന് സുധാകരന് ടീമിന് എളുപ്പമാകില്ലെന്നാണ് സൂചന.

