ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാമനിർദ്ദേശം ചെയ്യും. പ്രവർത്തക സമിതിയിലേക്കുള്ള മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്താൻ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. കമ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്നും പകരം നാമനിർദേശം മതിയെന്നുമുള്ള തീരുമാനം ഐകണ്ഠ്യേനയുള്ളതല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. അജയ് മാക്കൻ, അഭിഷേക് മനു സിങ്വി, ദിഗ്വിജയ് സിങ് തുടങ്ങിയവർ തിരഞ്ഞെടുപ്പു വേണമെന്ന അഭിപ്രായം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുന്നോട്ടുവെച്ചെന്നാണ് റിപ്പോർട്ട്.
അതേസമയം, മുൻഅധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാനുള്ള അന്തരീക്ഷം ഒരുക്കാനും തീരുമാനങ്ങളിൽ ഒരുതരത്തിലുമുള്ള സ്വാധീനവും ഉണ്ടാകാതിരിക്കാനുമാണ് ഇവർ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഢിലെ റായ്പുരിലാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം ചേരുന്നത്.
തെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. അതേസമയം, 2024-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകളിൽ മൂവരും പങ്കെടുക്കും. മൂന്നുദിവസങ്ങളിലായാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്നത്.

