തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നവർക്ക് മുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സംനിൽക്കുന്നു. കേരളത്തിലേത് ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാരാണ്. ജനവിരുദ്ധമായ നിലപാടുകളെടുത്ത് ജനോപകര പദ്ധതികളെ തുരങ്കംവയ്ക്കാനും എതിർക്കാനും ഏതെങ്കിലും പ്രത്യേക മനസ്ഥിതിക്കാർ മുന്നോട്ടുവന്നാൽ അതിന് മുന്നിൽ വഴങ്ങുന്ന സർക്കാരല്ല സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

