ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ ഗോവയില്‍ നടക്കും. ഗോവ ഫറ്റോര്‍ഡ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ച് മാര്‍ച്ച് 18നാണ് ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഫറ്റോര്‍ഡയില്‍ വെച്ച് നടന്ന ഫൈനില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് തോറ്റിരുന്നു.
ഐഎസ്എല്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും നിലവിലെ ചാമ്ബ്യന്മാരുമായ ഹൈദരാബാദ് എഫ് സിയുമാണ് സീസണിന്റെ സെമി ഫൈനല്‍ പോരാട്ടത്തിന് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. കൂടാതെ പോയിന്റ് പട്ടികയില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും ഐഎസ്എല്ലിന്റെ പ്ലേഓഫിലേക്ക് പ്രവേശനം നേടാന്‍ സാധിക്കും. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സും, ബംഗളൂരു എഫ്‌സിയും എടികെ മോഹന്‍ ബഗാനുമാണ് പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. എഫ് സി ഗോവയും ഒഡീഷ എഫ് സിയും തമ്മിലുള്ള അവസാന സ്‌പോട്ടിനായിട്ടുള്ള പോരാട്ടം പുരോഗമിക്കുകയാണ്.
ഫെബ്രുവരി 26 ഓടെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. തുടര്‍ന്ന് അടുത്ത ദിവസം രണ്ട് നോക്കൗട്ട്. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ആദ്യ സെമി ഫൈനലിന്റെ ഒന്നാംപാദ മത്സരം നടക്കും. മാര്‍ച്ച് ഒമ്ബതിന് രണ്ടാം സെമിയുടെ ഒന്നാംപാദ മത്സരം. മാര്‍ച്ച് 12ന് ആദ്യ സെമിയുടെ രണ്ടാംപാദം. മാര്‍ച്ച് 13ന് രണ്ടാം സെമി ഫൈനല്‍ മത്സരത്തിന്റെ രണ്ടാംപാദം. മാര്‍ച്ച് 18നാണ് ഐഎസ്എല്‍ 2022-23 സീസണിന്റെ ഫൈനല്‍ നടക്കുക.

