ഇടുക്കി: ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരെ പരിഹാസവുമായി മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി. ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് മണി പരിഹാസം ഉന്നയിച്ചത്. വനിതാ രത്നമെന്നായിരുന്നു കളക്ടറെ മണി അഭിസംബോധന ചെയ്തത്. കളക്ടറെക്കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സബ് കളക്ടർ ഉത്തരേന്ത്യക്കാരൻ ആണെന്ന് ആവർത്തിക്കുകയും ചെയ്തു. ഐഎഎസ് അസോസിയേഷനെയും എം എം മണി പരിഹസിച്ചു. ഐഎഎസ് പുംഗവന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർ ഡി ഒ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു മണിയുടെ പരാമർശം.

