ഇന്ധന സെസ് കുറയ്ക്കില്ല; കേന്ദ്രം ഇന്ധന വില വര്‍ധിപ്പിച്ചാല്‍ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ഇന്ധന സെസ് കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപയുടെ സെസാണ് സംസ്ഥാന ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇനി കേന്ദ്രം ഇന്ധന വില വര്‍ധിപ്പിച്ചാല്‍ സി പി എം പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ‘കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കുമ്‌ബോള്‍ പ്രതിഷേധിക്കാത്തവരാണ് കേരളത്തില്‍ ഇന്ധന വിലകൂട്ടുമ്‌ബോള്‍ വികാരം കൊള്ളുന്നത്. ഇത് രാഷ്ട്രീയ കാരണത്താലാണ്. മുഖ്യമന്ത്രി പിണറായിക്കെതിരെ സംസ്ഥാന വ്യാപകമായി കരിങ്കൊടി കാണിക്കുന്ന പ്രതിപക്ഷം അതിനായി ആത്മഹത്യാ സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുകയാണ്. പ്രതിഷേധവുമായി ഇവര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയാണ്’- എം. വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.