ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച് സ്വപ്ന സുരേഷുമായി നടത്തിയ ചാറ്റുകളുടെ അടിസ്ഥാനമാക്കിയും ശിവശങ്കറില്‍ നിന്ന് ഇഡി മൊഴിയെടുക്കും.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ലൈഫ്മിഷന്‍ മുന്‍ സിഇഒ യുവി ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവര്‍ നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാട് തുടരുകയാണ് ശിവശങ്കര്‍. ഇതോടെ മൊഴികളിലും തെളിവുകളിലും വ്യക്തത വരുത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന നിലപാടിലാണ് ഇ.ഡി.
കസ്റ്റഡി കാലാവധി അവസാനിച്ച് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത് തിങ്കളാഴ്ചയാണ്. കസ്റ്റഡി നീട്ടാന്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും.

