മലപ്പുറം: രാഹുല്‍ ഗാന്ധി എംപി മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചു. മെഡിക്കല്‍ ഓഫീസറാണ് ഉപകരണങ്ങള്‍ തിരിച്ചയച്ചത്.
എന്നാല്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അയച്ച സാധനങ്ങള്‍ തിരിച്ചു ആവശ്യപ്പെടുകയും മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. എച്ച് എം സി ചെയര്‍മാന്‍ കൂടിയായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. എച്ച് എം സിയിവലെ മൂന്ന് അം?ഗങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്ന് ഭരണസമിതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, ഒരു ലോറിയില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ആണ് തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

