ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവരെ പാര്‍പ്പിക്കാന്‍ ലോകകപ്പിന് ഉപയോഗിച്ച ക്യാബിനുകള്‍ അയക്കുമെന്ന് ഖത്തര്‍

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ലോകകപ്പ് വേളയില്‍ ഉപയോഗിച്ച ക്യാബിനുകളും കാരവാനുകളും അയക്കുമെന്ന് ഖത്തര്‍. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 34000ല്‍ അധികം പേര്‍ മരണപ്പെട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. വിവിധ ലോകരാജ്യങ്ങള്‍ തുര്‍ക്കിക്കും സിറിയക്കും സഹായങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്.

അതേസമയം, തുര്‍ക്കിയിലെയും സിറിയയിലെയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലോകകപ്പ് വേളയിലേക്ക് വേണ്ടി രൂപപ്പെടുത്തിയ ക്യാബിനുകളും കാരവാനുകളും ദുരന്ത ബാധിത മേഖലയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതായാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്.

2022 ലെ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചപ്പോള്‍ താത്ക്കാലികമായി ഉണ്ടാക്കിയ ക്യാബിനുകള്‍ ടൂര്‍ണമെന്റിന് ശേഷം ആവശ്യക്കാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു.