സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

റേഡിയോ ഡയഗ്‌നോസിസ്-3, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്‌നോസിസ്)-3 എന്നിങ്ങനെയാണ് ഒഴിവുകൾ. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പി.ജി, റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. ഫെബ്രുവരി 20ന് രാവിലെ 10.30 നാണ് അഭിമുഖം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.