പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗം; ഇത് തന്റെ സര്‍ക്കാരെന്നും ഗവര്‍ണര്‍

ഇന്ധന സെസിലടക്കം നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഇത് തന്റെ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സുരക്ഷ കൂട്ടിയതിനാല്‍ നിയമസഭയിലേക്ക് മന്ത്രി എത്തിയത് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ്. ഇന്ധന സെസ് പിന്‍വലിക്കാത്തതിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്.

അതിനിടെ, പ്രതിപക്ഷ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം ഉയര്‍ന്നാല്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.