കുറഞ്ഞ ചെലവിൽ കായൽ ദൃശ്യഭംഗി ആസ്വദിക്കാം: സീ അഷ്ടമുടി പദ്ധതിയുമായി ജലഗതാഗത വകുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ ‘സീ അഷ്ടമുടി’ പദ്ധതി ആരംഭിക്കുന്നു. ഈ മാസം അവസാനത്തോടെ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ജലഗതാഗത വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി.

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ദിവസവും രണ്ട് ബോട്ടുകളായിരിക്കും ഉണ്ടാകുക. ചെറിയ തുക മാത്രം ഈടാക്കുന്ന യാത്രയിൽ ഭക്ഷണവും ഉണ്ടാകും.

അതേസമയം, തിരുവനന്തപുരം വേളിയിൽനിന്ന് കഠിനംകുളത്തേക്ക് 12 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന സർവ്വീസിനും തുടക്കം കുറിക്കും.. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സർവീസുണ്ടാവും. അടുത്തമാസം കൊച്ചിയിൽ കപ്പൽയാത്രയുടെ മാതൃകയിൽ ആഡംബര ക്രൂയിസ് സർവീസ് ആരംഭിക്കും. മൂന്ന് കോടി രൂപ ചെലവിട്ടാണ് ബോട്ട് നിർമ്മിച്ചിട്ടുള്ളത്.