വനിതാ ഐപിഎല്‍ നടക്കാന്‍ സാധ്യതയുള്ള 10 സ്റ്റേഡിയങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഡബ്ല്യുഐപിഎല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങള്‍ നടത്താന്‍ ആറ് സോണുകളില്‍ നിന്ന് (നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്) ഓരോ നഗരത്തെ തിരഞ്ഞെടുക്കണം, നിലവിലെ ഐപിഎല്‍ വേദികളില്‍ ടൂര്‍ണമെന്റ് നടത്തുക എന്നീ രണ്ട് നിര്‍ദ്ദേശങ്ങളാണ് ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ മുന്നോട്ട് വെച്ചിരുന്നത്.

നിലവില്‍ ബോര്‍ഡ് അതിന്റെ ടെന്‍ഡറില്‍, മത്സരങ്ങള്‍ നടത്താവുന്ന വേദികളും സ്റ്റേഡിയങ്ങളുടെ ശേഷിയും സഹിതം 10 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് (നരേന്ദ്ര മോദി സ്റ്റേഡിയം, ശേഷി 112,560 പേര്‍), കൊല്‍ക്കത്ത (ഈഡന്‍ ഗാര്‍ഡന്‍സ്, 65,000), ചെന്നൈ (എംഎ ചിദംബരം സ്റ്റേഡിയം, 50,000), ബാംഗ്ലൂര്‍ (എം ചിന്നസ്വാമി സ്റ്റേഡിയം, 42,000), ഡല്‍ഹി (അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, 55,000), ധര്‍മശാല (എച്ച്പിസിഎ സ്റ്റേഡിയം, 20,900), ഗുവാഹത്തി (ബര്‍സപാര സ്റ്റേഡിയം, 38,650), ഇന്‍ഡോര്‍ (ഹോള്‍ക്കര്‍ സ്റ്റേഡിയം, 26,900), ലഖ്നൗ (എബി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, 48,800), മുംബൈ (വാങ്കഡെ / DY പാട്ടീല്‍ / ബ്രാബോണ്‍ സ്റ്റേഡിയങ്ങള്‍) എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത നഗരങ്ങളും സ്റ്റേഡിയങ്ങളും.