തിരുവനന്തപുരം: അണുബാധ നിയന്ത്രണവിധേയമായതിനാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സ പൂര്‍ത്തിയാക്കിയിതിനു ശേഷമായിരിക്കും അദ്ദേഹം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുക.

