ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി; നടന്‍ അക്ഷയ്കുമാറിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനില്‍ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്.

നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്റര്‍ ഉള്‍പ്പെടയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. അതോടൊപ്പം ‘കാനഡക്കാരന്‍ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നും വിമര്‍ശനമുണ്ട്.