തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
‘വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. നല്ല സര്‍വീസ് കൊടുക്കാന്‍ കഴിയണമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. ജല ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കണം. ജല അതോറിട്ടിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇത് ചെയ്തിരിക്കുന്നത്’- മന്ത്രി വ്യക്തമാക്കി.
അതേസമയം, വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള ജല അതോറിട്ടിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ലിറ്ററിന് ഒരു പൈസ വീതം വര്‍ധിച്ചതോടെ കിലോലിറ്ററിന് (1000 ലിറ്റര്‍) 10 രൂപ വര്‍ദ്ധിക്കും.

