‘പുതിയ ആള്‍ക്കാരല്ലേ? സോഷ്യല്‍ മീഡിയ പുതിയതാണ്’; യുവ നടന്മാരുടെ പ്രതികരണങ്ങളെ കുറിച്ച് മമ്മൂട്ടി

സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളില്‍ യുവ താരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും മമ്മൂട്ടി പറഞ്ഞു.

ഇപ്പോഴത്തെ യുവ നായക നടന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘പുതിയ ആള്‍ക്കാരല്ലേ? സോഷ്യല്‍ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആള്‍ക്കാരല്ലേ. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിട്ടുള്ളവരായിരിക്കും അവര്‍. അതുകൊണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. സ്വാഭാവികം’, എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.