ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് ലഹരി കടത്ത് നടത്തിയ സംഘം പിടിയിൽ. പഞ്ചാബിലാണ് സംഭവം. ലഹരി മരുന്ന് കടത്ത് നടത്തിയ ഡ്രോൺ പോലീസ് വെടിവെച്ചിട്ടു. അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ ആണ് വെടിവെച്ചിട്ടതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.
5 കിലോ ഹെറോയിനും പോലീസ് പിടിച്ചെടുത്തു. സംഭവവുമായി രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്. മയക്കുമരുത്ത് കടത്ത് പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിദഗ്ധമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് ഡ്രോൺ ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

