74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥികളാവാന്‍ നിര്‍മ്മാണ തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ക്ഷണിച്ച് പ്രധാനമന്ത്രി. കര്‍ത്തവ്യ പഥ നിര്‍മ്മാണത്തില്‍ പങ്കെടുത്ത 850 തൊഴിലാളികള്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കും.
ഇത്തവണ കര്‍ത്തവ്യ പാതയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ 9 റാഫേലും നേവിയുടെ IL എന്നിവയുള്‍പ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്ന് മുതിര്‍ന്ന IAF ഉദ്യോഗസ്ഥന്‍ പറഞ്ഞു. IL-38 ഇന്ത്യന്‍ നാവികസേനയില്‍ 42 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ്.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി ജനുവരി 24ന് ഇന്ത്യയില്‍ എത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 180 പേരടങ്ങുന്ന സൈന്യവും അല്‍ സിസിക്കൊപ്പം ഇന്ത്യയിലെത്തും. ഈജിപ്ഷ്യന്‍ സൈന്യവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടക്കും.

