തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി.
എന്നാല്‍, കാലാവധി തീര്‍ന്നതിനാലാണ് രാജി വച്ചതെന്നും വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി. അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണെന്നും നേരത്തെ ആരോപണമുയര്‍ന്നിരുരുന്നു.

