താന്‍ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണ്, ബഹുമതികള്‍ക്ക് വേണ്ടിയല്ലെന്നും രാജമൗലി. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നതെന്നും ആര്‍ആര്‍ആര്‍ വാണിജ്യസിനിമയാണെന്നും അദ്ദേഹം പറയുന്നു.
സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്‌ബോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറ പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങളൊന്നും രാജമൗലി ചൂണ്ടിക്കാട്ടി.
അതേസമയം, ആര്‍ആര്‍ആറിന് പകരം ഛേല്ലോ ഷോ ഇന്ത്യയുടെ ഓദ്യോഗിക ഓസ്‌കാര്‍ നാമനിര്‍ദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആറിന് അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് വിഷമിക്കുന്നയാളല്ല താനെന്നും രാജമൗലി പറഞ്ഞു. സംഭവിക്കേണ്ടത് സംഭവിച്ചു, എന്നിരുന്നാലും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഛേല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന് കാര്യത്തില്‍ സന്തോഷവും അഭമിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

